പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. പതിനൊന്നാം പ്രതി നൂര്‍ മുഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 

കഴിഞ്ഞ ദിവസം സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. കൊല്ലങ്കോട് സ്വദേശി മുഹമ്മദ് ആഷിഖ് ആണ് പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ട് മുന്‍ ജില്ലാ റിപ്പോര്‍ട്ടറായ ഇയാള്‍ക്ക് ശ്രീനിവാസന്‍ വധത്തിലും പങ്കുണ്ടായിരുന്നു. 

2021 നവംബര്‍ 15നാണ് സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യയ്ക്ക് ഒപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.