തിരുവനന്തപുരം: കുടുംബശ്രീ പ്രവർത്തനം 25 വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ എല്ലാ വർഷവും മേയ് 17 കുടുംബശ്രീദിനമായി ആചരിക്കും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കുടുംബശ്രീയുടെ സ്ഥാപകദിനമാണ് മേയ് 17.
1998ൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച കുടുംബശ്രീ ഈ വർഷം മേയ് 17ന് 25 വർഷം പൂർത്തിയാക്കും. രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് ജനുവരി 26ന് സംസ്ഥാനത്തെ മൂന്നു ലക്ഷം അയൽക്കൂട്ടങ്ങങ്ങളിലും സംഘടിപ്പിക്കുന്ന അയൽക്കൂട്ട സംഗമ പരിപാടികൾക്ക് ഊർജമേകുന്നതാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനമെന്നു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐഎഎസ് പറഞ്ഞു.