കരട് വിജ്ഞാപനം പുറത്തിറക്കിയ മേഖലകള്‍ക്ക് ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രിം കോടതി ഉത്തരവില്‍ ഇളവ് അനുവദിക്കണമെന്ന് കേരളം സു്പിം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കേരളത്തിന് വളരെ അശ്വാസകരമായ നീരീക്ഷണം സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. സുപ്രിം കോടതി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് കേരളത്തിന് വേണ്ടി ഹാജരായത്.

അന്തിമ വിജ്ഞാപനവും കരട് വിജ്ഞാപനവും ഇറങ്ങിയ മേഖലകള്‍ക്ക് ഇളവ് അനുവദിക്കണെമന്നാണ് ജയദീപ് ഗുപ്ത സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടത് അന്തിമ വിജ്ഞാപനം ഇറങ്ങിയ മേഖലകള്‍ക്ക് ഇതിനോടകം ഇളവ് നല്‍കിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. കരട് വിജ്ഞാപനം പുറത്തിറങ്ങിയ മേഖലകള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് കേരളത്തിന്റെ ആവശ്യം തിങ്കളാഴ്ച പരിഗണിക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി.