വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ പത്ത് വര്‍ഷം കഠിന തടവിന് വിധിച്ചു. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എ്ന്‍ സി പി നേതാവായ മുഹമ്മദ് ഫൈസല്‍ ലക്ഷദ്വീപ് മുന്‍ എം പിയും കേന്ദ്ര മന്ത്രിയുമായിരുന്ന പി എം സൈദിന്റെ മകളുടെ ഭര്‍ത്താവാണ്.

മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങള്‍ അടക്കം നാല് പേര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇടയിലൂണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനാണ് കോടതി ശിക്ഷിച്ചത്.