മ​ഞ്ചേ​ശ്വ​രം: ബൈ​ക്കി​ല്‍ ക​ട​ത്താ​ൻ ശ്ര​മി​ച്ച നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി ക​ർ​ണാ​ട​ക​യി​ൽ അ​റ​സ്റ്റി​ൽ. മ​ഞ്ചേ​ശ്വ​രം സു​ങ്ക​ത​ക്ക​ട്ടെ​യി​ലെ മു​ഹ​മ്മ​ദ് റാ​സി​ക്കി​നെ​യാ​ണ് ഉ​ള്ളാ​ൾ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബൈ​ക്കി​ല്‍ നി​ന്ന് നാ​ല് കി​ലോ ക​ഞ്ചാ​വും ഒ​രു ല​ക്ഷം രൂ​പ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക്കെ​തി​രെ കാ​സ​ര്‍​കോ​ട്, കു​മ്പ​ള സ്റ്റേ​ഷ​നു​ക​ളി​ല്‍ കൊ​ല​പാ​ത​ക​ശ്ര​മം, ക​ഞ്ചാ​വ് വി​ല്‍​പ​ന തു​ട​ങ്ങി​യ​വ​ക്ക് കേ​സു​ക​ളു​ണ്ട്.

റാ​സി​ക്കി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.