വാ​​ഷി​​ങ്ട​​ൺ: അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ​ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ക​റു​ത്ത വ​ർ​ഗ​ക്കാ​ര​ൻ പാ​ർ​ട്ടി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഡെ​​മോ​​ക്രാ​​റ്റി​​ക് പാ​ർ​ട്ടി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹ​​ക്കീം ജെ​​ഫ്രീ​​സാ​​ണ് ച​രി​ത്രം സൃ​ഷ്ടി​ച്ച​ത്. നൂ​​റ് വ​​ർ​​ഷ​​ത്തി​​നി​​ടെ ആ​​ദ്യ​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്റെ പ്ര​​ഥ​​മ റൗ​​ണ്ടി​​ൽ സ്പീ​​ക്ക​​റെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യ​ും ജ​ന​പ്ര​തി​നി​ധി സ​ഭ​ക്കു​ണ്ടാ​യി. ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള റി​​പ്പ​​ബ്ലി​​ക്ക​​ൻ പാ​​ർ​​ട്ടി​​യി​​​ലെ ഭി​​ന്ന​​ത മൂ​​ലം മൂ​​ന്ന് റൗ​​ണ്ട് ക​ഴി​ഞ്ഞി​ട്ടും സ്പീ​​ക്ക​​റെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നാ​​യി​​ട്ടി​​ല്ല.

കെ​​വി​​ൻ മ​​ക്കാ​​ർ​​ത്തി​​യാ​​ണ് റി​​പ്പ​​ബ്ലി​​ക്ക​​ൻ പാ​​ർ​​ട്ടി​​ക്കാ​​യി മ​​ത്സ​​ര രം​​ഗ​​ത്തു​​ള്ള​​ത്. ഹ​​ക്കീം ജെ​​ഫ്രീ​​സാ​​ണ് ഡെ​​മോ​​ക്രാ​​റ്റി​​ക് സ്ഥാ​​നാ​​ർ​​ഥി. റി​​പ്പ​​ബ്ലി​​ക്കു​​ക​​ൾ​​ക്ക് 222ഉം ​​ഡെ​​മോ​​ക്രാ​​റ്റു​​ക​​ൾ​​ക്ക് 213ഉം ​​സീ​​റ്റാ​​ണു​​ള്ള​​ത്. 218 വോ​​ട്ടാ​​ണ് സ്പീ​​ക്ക​​റാ​​യി ​തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടാ​​ൻ ആ​​വ​​ശ്യം.

റി​​പ്പ​​ബ്ലി​​ക്ക​​ൻ പാ​​ർ​​ട്ടി​​യു​​ടെ 20 അം​​ഗ​​ങ്ങ​​ളു​​ടെ എ​​തി​​ർ​​പ്പാ​​ണ് മ​​ക്കാ​​ർ​​ത്തി​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യ​​ത്. മൂ​​ന്ന് റൗ​​ണ്ടി​​ലും ഇ​​വ​​ർ മ​​ക്കാ​​ർ​​ത്തി​​ക്ക് വോ​​ട്ട് ചെ​​യ്യാ​​തി​​രു​​ന്ന​​തി​​നൊ​​പ്പം മ​​ക്കാ​​ർ​​ത്തി​​യെ നി​​ർ​​ദേ​​ശി​​ച്ച ജിം ​​ജോ​​ർ​​ഡ​​നെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്ക​ുക​​യും ചെ​​യ്തു.

മൂ​​ന്നാം റൗ​​ണ്ട് വോ​​ട്ടെ​​ടു​​പ്പി​​ൽ ജോ​​ർ​​ഡ​​ന് 20 വോ​​ട്ടും ല​​ഭി​​ച്ചു. ര​​ണ്ട് പ​​തി​​റ്റാ​​ണ്ടാ​​യി ഡെ​​മോ​​ക്രാ​​റ്റു​​ക​​ളു​​ടെ ജ​​ന​​പ്ര​​തി​​നി​​ധി സ​​ഭ​​യി​​ലെ നേ​​താ​​വാ​​യി​​രു​​ന്ന നാ​​ൻ​​സി പെ​​ലോ​​സി​​ക്കു പ​​ക​​ര​​മാ​​ണ് ഹ​​ക്കീം ജെ​​ഫ്രീ​​സ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.