യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ്: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി​യി​ലേ​ക്ക് പു​തു​താ​യി അ​ഞ്ച് താ​ൽ​ക്കാ​ലി​ക അം​ഗ​ങ്ങ​ൾ തെ​ര​​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ, അ​യ​ർ​ല​ൻ​ഡ്, കെ​നി​യ, മെ​ക്സി​കോ, നോ​ർ​വേ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് എ​ക്വ​ഡോ​ർ, ജ​പ്പാ​ൻ, മാ​ൾ​ട്ട, മൊ​സാം​ബീ​ക്, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ 15 അം​ഗ ര​ക്ഷാ​സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്.

സ്വി​റ്റ്സ​ർ​ല​ൻ​ഡും മൊ​സാം​ബീ​ക്കും ആ​ദ്യ​മാ​യാ​ണ് ര​ക്ഷാ​സ​മി​തി​യി​ൽ അം​ഗ​മാ​കു​ന്ന​ത്. ജ​പ്പാ​ൻ 12ാം ത​വ​ണ ര​ക്ഷാ​സ​മി​തി അം​ഗ​മാ​യി. ഇ​ത് റെ​ക്കോ​ഡാ​ണ്.

പു​തി​യ അം​ഗ​ങ്ങ​ളാ​യ അ​ഞ്ച് രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യ​തോ​​ടെ​യാ​ണ് ഔ​പ​ചാ​രി​ക​മാ​യി ര​ക്ഷാ​സ​മി​തി അം​ഗ​ങ്ങ​ളാ​യ​ത്. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ കാ​ലാ​വ​ധി 2022 ഡി​സം​ബ​ർ 31നാ​ണ് പൂ​ർ​ത്തി​യാ​യ​ത്.