തിരുവനന്തപുരം: സംസ്ഥാനത്തെ കളക്‌ട്രേറ്റുകളിലും വകുപ്പ് മേധാവിമാരുടെ ഓഫീസുകളിലും ഇന്നുമുതൽ നടത്താന്‍ നിശ്ചയിരുന്ന ബയോമെട്രിക് പഞ്ചിംഗിനായി സംമയം നീട്ടിനൊരുങ്ങി സർക്കാർ. 

2023 ജനുവരി ഒന്നുമുതൽ പഞ്ചിംഗ് നിര്‍ബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കര്‍ശന ഉത്തരവുണ്ടായിരുന്നു. 2 ദിവസം അവധിയായതിനാൽ ഇന്നുമുതൽ നടത്താനായിരുന്നു തീരുമാനം. എന്നാൽ ബയോമെട്രിക് പഞ്ചിംഗ് മെഷീനുകൽ സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടിലായിരുന്നു. എല്ലാ ഓഫീസുകളിലും മെഷീൻ വച്ചിട്ടുണ്ടെങ്കിലും സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടില്ല.

ഹജർ ശമ്പള സോഫ്റ്റ് വെയറാണ് സ്പാർക്ക് എന്നത്. എന്നാൽ ഈ സോഫ്റ്റ് വെയറുമായി ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം ബന്ധിപ്പിക്കുന്നതിൽ പ്രശനം സംഭവിച്ചതിനാൽ പഞ്ചിംഗ് നീട്ടിവക്കുകയായിരുന്നു. ഒരാഴ്ചക്കകം നടപടികൾ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നൽകാനായി ചീഫ് സെക്രട്ടറി കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സർക്കാർ ഓഫീസുകളിൽ  മാർച്ച് 31ന് മുൻപ് ബയോ മെട്രിക് പഞ്ചിംഗ് നടപ്പിലാക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

34 വകുപ്പുകളിലേയും ജീവനക്കാര്‍ സെന്‍സര്‍ അധിഷ്ഠിതമായ വാതിലിലൂടെ ഓഫിസിലേക്ക് കടക്കുമ്പോള്‍ തന്നെ അറ്റന്റന്‍സ് രേഖപ്പെടുത്തും. ഓഫിസില്‍ നിന്നു പിന്നീട് പുറത്തുപോകുമ്പോഴും സമയം രേഖപ്പെടുത്തും. തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കില്‍ അവധി രേഖപ്പെടുത്തും. അവധി രേഖപ്പെടുത്തുന്നത് ശമ്പള സോഫ്‌റ്റ്വെയറായ സ്പാര്‍ക്കിലൂടെയായിരിക്കും. പിന്നീട് സ്വാധീനം ചെലുത്തിമാറ്റാനും കഴിയില്ല. യൂണിയന്‍ പ്രവര്‍ത്തനത്തിനു പോയാലും തിരികെയെത്തുന്നത് അരമണിക്കൂറിനുശേഷമെങ്കിലും ഇതു തന്നെ സംഭവിക്കും ഒരു കോടി 97 ലക്ഷം രൂപ ചെലവാക്കിയാണ് ഇതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നത്.