ക​ണ്ണൂ​ർ: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ലെ ആ​രോ​പ​ണ​വി​ധേ​യ​നാ​യ പി.​ജ​യ​രാ​ജ​നെ സം​ര​ക്ഷി​ക്കാ​ൻ മു​സ്ലീം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ശ്ര​മി​ച്ചെ​ന്ന അ​ഡ്വ​ക്കേ​റ്റ് ടി.​പി. ഹ​രീ​ന്ദ്ര​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ര​ണ്ട് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സ്പ​ർ​ധ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം മു​ൻ​നി​ർ​ത്തി ഐ​പി​സി 153 – എ ​വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ത​ല​ശേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മു​സ്ലീം ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.