ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ അ​ക്ഷ​ര​ത്തെ​റ്റ് വ​രു​ത്തി​യ​തി​ന് അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ കൈ ​അ​ധ്യാ​പ​ക​ന്‍ വ​ള​ച്ചൊ​ടി​ച്ചു. സം​ഭ​വ​ത്തി​ല്‍ സ്വ​കാ​ര്യ ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലെ അ​ധ്യാ​പ​ക​നാ​യ പ്ര​യാ​ഗ് വി​ശ്വ​ക​ര്‍​മ്മ​യെ(22) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജു​വ​നൈ​ല്‍ ജ​സ്റ്റീസ് ആ​ക്ട് പ്ര​കാ​രം ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലാ​ണ് സം​ഭ​വം. “പാ​ര​റ്റ്’ എ​ന്ന വാ​ക്കി​ല്‍ അ​ക്ഷ​ര​ത്തെ​റ്റ് വ​രു​ത്തി​യ​തി​നാ​ണ് കു​ട്ടി​ക്ക് ക്രൂ​ര​മാ​യ ശി​ക്ഷ ന​ല്‍​കി​യ​ത്. ഇ​യാ​ള്‍ കു​ട്ടി​യെ മ​ര്‍​ദി​ച്ചെന്നും കൈ ​വ​ള​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി​യു​ടെ വ​ല​തു​കൈ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ട്ട​ലേ​റ്റി​ട്ടു​ണ്ട്.