ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കുകൾ അസാധാരണമല്ല. ചില സന്ദർഭങ്ങളിൽ, ദമ്പതികൾ പലപ്പോഴും വിവാഹമോചനത്തിൽ വരെ എത്തുന്നു. ഇത്തരത്തിലൊരു വിവാഹ മോചനത്തിന്റെ വാർത്തയാണ് യുപിയിൽ നിന്നും പുറത്തു വരുന്നത്. ബ്യൂട്ടി പാർലറുകളിൽ മേക്കപ്പിന് പണം നൽകാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് വിവാഹ മോചനം തേടിയിരിക്കുകയാണ് യുവതി.

2015ലാണ് ഡൽഹിയിൽ സ്വദേശിയും സ്വകാര്യ കമ്പനിയിൽ ജോലിക്കാരനുമായ അമിതുമായി യുവതി വിവാഹിതയാകുന്നത്. തുടക്കത്തില് എല്ലാം സുഗമമായിരുന്നെങ്കിലും മൂന്ന് വർഷം മുമ്പ് ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് വേർ പിരിഞ്ഞ് താമസം തുടങ്ങി. ഇപ്പോൾ ചെലവിനായി അലിഗഡിലെ കുടുംബ കോടതിയിൽ യുവതി അപേക്ഷ നൽകിയിരിക്കുകയാണ്. 

മേക്കപ്പിനും മറ്റ് വീട്ടുചെലവിനും അമിത് പണം നൽകുന്നില്ലെന്ന് ഭാര്യ ആരോപിച്ചു. തന്റെ രൂപം നല്ലതല്ലെന്നും അതിനാൽ തന്നെ കൂടെ നിർത്താനാകില്ലെന്നും ഭർത്താവ് പറഞ്ഞതായും യുവതി അപേക്ഷയിൽ പറയുന്നു. ഇതിന് പുറമെ യുവാവിന്റെ അമ്മയ്ക്കും അച്ഛനുമെതിരെ ഗുരുതര ആരോപണങ്ങളും യുവതി ഉന്നയിച്ചിട്ടുണ്ട്. ഇരുവരും ചേർന്ന് രാത്രി വീട്ടിൽ നിന്നും പുറത്താക്കിയെന്നാണ് യുവതി പറയുന്നത്. 

മേക്കപ്പിനായി ഞാൻ ഭർത്താവിനോട് പണം ചോദിച്ചപ്പോൾ അദ്ദേഹം നിരസിച്ചുവെന്നും യുവതി പറഞ്ഞു. വീട്ടുചെലവിനുപോലും പണം നൽകിയില്ല. താൻ അവരുടെ വീടിന് ചേർന്നതല്ലെന്നും അതിനാൽ പണം നൽകില്ലെന്നുമാണ് ഭർത്താവ് പറയുന്നത്. വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷമായി എന്നാണ് യുവതി പറയുന്നത്. എന്നാൽ അവൾക്ക് അമ്മയാകാൻ കഴിഞ്ഞില്ല. ഇതിനായി ഡോക്ടറെ കണ്ട് ചികിത്സയും വാങ്ങി ഓപ്പറേഷൻ നടത്തി. ചികിൽസയുടെ ചിലവ് സഹോദരിയാണ് വഹിച്ചത്. പണം തരാൻ ഭർത്താവിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് നിരസിക്കുകയും അസഭ്യം പറയുകയും ചെയ്തതായി യുവതി പറയുന്നു.