കോ​ഴി​ക്കോ​ട്: അ​ധ്യാ​പി​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ന്മേ​ൽ ഗോ​ത്ര വ​ർ​ഗ പ​ഠ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല. വ​യ​നാ​ട് ചെ​ത​ല​യം ഗോ​ത്ര വ​ർ​ഗ പ​ഠ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​റാ​യ ടി.​വ​സു​മ​തി​യെ, സ​ഹ​പ്ര​വ​ർ​ത്ത​ക ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ സി. ​ഹ​രി​കു​മാ​റി​ന് പ​ക​രം ചു​മ​ത​ല ന​ൽ​കി.

ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് 2021 ജൂ​ലൈ​യി​ലാ​ണ് വ​സു​മ​തി​ക്കെ​തി​രെ അ​ധ്യാ​പി​ക പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പ​രാ​തി പ​രി​ശോ​ധി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല നി​യോ​ഗി​ച്ച സ​മി​തി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​ത് അ​നു​കൂ​ല അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​വ് കൂ​ടി​യാ​യ വ​സു​മ​തി​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത്.

എ​ന്നാ​ൽ ആ​രോ​പ​ണം നി​ഷേ​ധി​ച്ച വ​സു​മ​തി, അ​ധ്യാ​പി​ക ന​ട​ത്തി​യ ഹാ​ജ​ർ ബു​ക്ക് തി​രി​മ​റി താ​ൻ ത​ട​ഞ്ഞ​താ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​റി​യി​ച്ചു.