തി​രു​വ​ന​ന്ത​പു​രം: ഗാ​ർ​ഹി​ക ത​ർ​ക്ക​ത്തി​നി​ടെ ഭാ​ര്യ​യു​ടെ വ​സ്ത്ര​ങ്ങ​ൾ ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. പാ​ലോ​ട് ഇ​ല​വ​ട്ടം നീ​ർ​പ്പാ​റ സ്വ​ദേ​ശി അ​ഭി​ലാ​ഷ് (47) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ അ​ഭി​ലാ​ഷ്, ഭാ​ര്യ​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഭാ​ര്യ​യു​ടെ വ​സ്ത്ര​ങ്ങ​ൾ വീ​ട്ട്മു​റ്റ​ത്ത് കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കാ​ൻ അ​ഭി​ലാ​ഷ് ശ്ര​മി​ച്ചു. തീ ​ക​ത്തി​ക്കു​ന്ന​തി​നി​ടെ അ​ഭി​ലാ​ഷി​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ശ​രീ​ര​ത്തി​ന്‍റെ 90 ശ​ത​മാ​നം ഭാ​ഗ​ത്തും പൊ​ള്ള​ലേ​റ്റ അ​ഭി​ലാ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.