ആ​ഗ്ര: പൈ​തൃ​ക സ്മാ​ര​ക​മാ​യ താ​ജ്മ​ഹ​ലി​നു വ​ന്‍ തു​ക നി​കു​തി അ​ട​യ്ക്കാ​ന്‍ നോ​ട്ടീ​സ​യ​ച്ച് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ആ​ഗ്ര മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍. ആ​ര്‍​ക്ക​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ​ക്കാ​ണ് താ​ജ്മ​ഹ​ലി​ന്‍റെ നി​കു​തി​ അ​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍ നോ​ട്ടീ​സ​യ​ച്ച​ത്.

വെ​ള്ള​ത്തി​ന്‍റെ നി​കു​തി​യാ​യി 1.9 കോ​ടി രൂ​പ​യും കെ​ട്ടി​ട നി​കു​തി​യാ​യി 1.5 ല​ക്ഷ​വു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇതാദ്യമായാണ് താജ്മഹലിന്‍റെ പേരിൽ ഇത്തരത്തിൽ നികുതി നോട്ടീസ് ലഭിക്കുന്നത്. ഇത് കണ്ട് അന്പരന്നിരിക്കുകയാണ് ആർക്കയോളജിക്കൽ സർവേ വിഭാഗം ഉദ്യോഗസ്ഥർ.

അ​തേ​സ​മ​യം ഇ​ത് അ​ബ​ദ്ധം സം​ഭ​വി​ച്ച​താ​കാ​മെ​ന്നും പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ നി​കു​തി അ​ട​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്നും പു​രാ​വ​സ്തു വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​ക​രി​ച്ചു. നോ​ട്ടീ​സ് അ​യ​യ്ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നു കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.