ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​യി​ല്‍​നി​ന്ന് ത​ത്കാ​ലം പി​ന്‍​മാ​റി​ല്ലെ​ന്ന് ക​ര​സേ​ന. സാ​ധാ​ര​ണ ശൈ​ത്യ​കാ​ല​ത്ത് അ​തി​ര്‍​ത്തി​യി​ല്‍​നി​ന്ന് പി​ന്മാ​റു​ന്ന പ​തി​വ് ത​ത്കാ​ലം വേ​ണ്ട​ന്നാ​ണ് തീ​രു​മാ​നം.

അ​രു​ണാ​ച​ലി​ലെ ത​വാം​ഗ് മേ​ഖ​ല​യി​ല്‍ ഇ​ന്ത്യ- ചൈ​ന സൈ​നി​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ര്‍​ത്തി​യി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കും. അ​രു​ണാ​ച​ലി​ലെ അ​തി​ര്‍​ത്തി​മേ​ഖ​ല​ക​ളി​ല്‍ ചൈ​ന കൂ​ടു​ത​ല്‍ സൈ​നി​ക വി​ന്യാ​സം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് മേ​ഖ​ല​യി​ല്‍ വ്യോ​മ​നീ​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം വ​ട​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ വ്യോ​മ​സേ​നാ​ഭ്യാ​സം ഇ​ന്ന് ആ​രം​ഭി​ക്കും. ര​ണ്ട് ദി​വ​സ​മാ​ണ് മേ​ഖ​ല​യി​ല്‍ വ്യോ​മ​സേ​ന​യു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ക്കു​ക. ര​ണ്ട് ദി​വ​സ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ല്‍ റ​ഫാ​ല്‍, സു​ഖോ​യ് വി​മാ​ന​ങ്ങ​ള്‍ അ​ട​ക്കം പ​ങ്കെ​ടു​ക്കും.