അ​ടി​മാ​ലി: യു​വ​തി​യു​ടെ ചി​ത്രം വാ​ട്സ്ആ​പ്പി​ൽ പ​ങ്കു​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടുണ്ടായ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. അ​ടി​മാ​ലി സ്വ​ദേ​ശി​യാ​യ വി​ശ്വ​ജി​ത്തി​നെ മ​ർ​ദി​ച്ച കേ​സി​ൽ, ചാ​റ്റു​പാ​റ സ്വ​ദേ​ശി അ​നു​രാ​ഗ്(34), ര​ഞ്ജി​ത്(31), അ​രു​ൺ(28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വി​ശ്വ​ജി​ത്തി​ന്‍റെ സു​ഹൃ​ത്തും അ​ടി​മാ​ലി ന​ഗ​ര​ത്തി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ അ​ഭി​ഷേ​ക്, സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ ഫോ​ട്ടോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. യു​വ​തി​യു​ടെ സു​ഹൃ​ത്താ​യ അ​നു​രാ​ഗ്, അ​ഭി​ഷേ​കി​ന്‍റെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി ന​ട​ത്തി​യി​രു​ന്നു.

തു‌​ട​ർ​ന്ന് പ്ര​ശ്നം പ​റ​ഞ്ഞ് തീ​ർ​ക്കാ​ൻ അ​ഭി​ഷേ​ക് സു​ഹൃ​ത്താ​യ വി​ശ്വ​ജി​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​നു​രാ​ഗു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കി​ടെ ത​ർ​ക്കം രൂ​ക്ഷ​മാ​യി​. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി​യാ​ണ് ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ന​ഗ​ര​മ​ധ്യ​ത്തി​ൽ വ​ച്ച് അ​ക്ര​മി​സം​ഘം വി​ശ്വ​ജി​ത്തി​നെ മ​ർ​ദി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ത്ത​താ​യും പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.