തിരുവനന്തപുരം: മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന നിലപാടുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. മതനിരപേക്ഷ നിലപാടാണ് മുസ്ലിം ലീഗ് പിന്തുടരുന്നത്. പലപ്പോഴും വർഗീയമായ ചില ചാഞ്ചാട്ടങ്ങൾ ലീഗ് കാണിച്ചിട്ടുണ്ടെങ്കിലും അവരെ എസ്ഡിപിഐ, പിഎഫ്ഐ പോലെ വർഗീയ പാർട്ടിയായി കാണാനാവില്ലെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോൾ ലീഗിനെ മുന്നണിയിൽ എടുക്കുന്നുവെന്ന ചർച്ചകൾ അപക്വമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. യുഡിഎഫ് വിടില്ലെന്ന് ലീഗ് നിലപാട് പറഞ്ഞു കഴിഞ്ഞു. ഇനിയും ചർച്ച ചെയ്യുന്നത് വാർത്താ ദാരിദ്ര്യമാണ്. ഏക സിവിൽ കോഡ് ബിൽ ചർച്ചക്ക് എടുത്തുകൂട എന്നാണ് നിലപാട്. അത് അനാവശ്യ പ്രശ്നങ്ങൾക്ക് ഇടവെക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.