ഇടുക്കി: നെടുങ്കണ്ടത്ത് ഗ്രാനൈറ്റ് ഇറക്കുന്നതിനിടയില്‍ ദേഹത്ത് വീണ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശികളായ പ്രദീപ്‌, സുധൻ എന്നിവരാണ് മരിച്ചത്. വാഹനത്തില്‍ അടുക്കി വച്ചിരുന്ന ഗ്രാനൈറ്റ് ഇറക്കുന്നതിനിടയിലായിരുന്നു അപകടം.

രണ്ട് പാളിയായി അടുക്കി വെച്ചിരുന്ന ഗ്രാനൈറ്റ് ശരീരത്തിലേക്ക് മറിഞ്ഞ് വീണ് ഇരുവരും അടിയില്‍പ്പെടുകയായിരുന്നു. നെടുങ്കണ്ടം ആട്ടുാറയിലെ സ്വകാര്യ എസ്റ്റേറ്റിലേക്കാണ്  ഗ്രാനൈറ്റ് കൊണ്ടുവന്നത്.