അഹമ്മദാബാദ്: ഗുജറാത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ കോൺഗ്രസ് സ്ഥാനാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഗാന്ധിധാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേല്‍ജിഭായി സോളാങ്കിയാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.

വോട്ടിംഗ് മെഷീനിൽ ബിജെപി കൃത്രിമം കാണിച്ചെന്ന് ആരോപിച്ചായിരുന്നു ജീവനൊടുക്കാനുള്ള ശ്രമം. നിലവില്‍ ഗാന്ധിധാം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെക്കാള്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നിലാണ് വേല്‍ജിഭായി സോളാങ്കി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)