ന്യൂഡൽഹി: ഡൽഹിയിൽ ഒരു കുടുംബത്തിലെ നാലു പേർ കുത്തേറ്റു മരിച്ചു. രണ്ടു സഹോദരിമാർ, അവരുടെ അച്ഛൻ, മുത്തശ്ശി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പ്രതിയെ പിടികൂടിയെന്ന് പോലീസ് അറിയിച്ചു.
ഡൽഹിയിലെ പാലം മേഖലയിലാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്ന ഇവരെ അക്രമി രാത്രിയിലെത്തി കുത്തിക്കൊല്ലുകയായിരുന്നു.
പ്രതി ലഹരിക്ക് അടിമയായ ആളാണെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.