ക​ണ്ണൂ​ർ: തീ​യ​റ്റ​ർ നി​ർ​മാ​ണ​ത്തി​ന് ഗു​ണ നി​ല​വാ​രം കു​റ​ഞ്ഞ ടൈ​ൽ​സ് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ലി​ബ​ർ​ട്ടി ബ​ഷീ​റി​ന് അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ടൈ​ൽ മൂ​ലം ന​ഷ്ടം സം​ഭ​വി​ച്ചെ​ന്ന ലി​ബ​ർ​ട്ടി ബ​ഷീ​റി​ന്‍റെ ഹ​ർ​ജി​യി​ൽ ടൈ​ലി​ന്‍റെ വി​ല​യാ​യ 3.25 ല​ക്ഷം രൂ​പ​യും ന​ഷ്ട പ​രി​ഹാ​ര​മാ​യി 1.50 ല​ക്ഷം രൂ​പ​യും ന​ൽ​കാ​നാ​ണ് ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റം വി​ധി​ച്ച​ത്.

കോ​ഴി​ക്കോ​ട് കു​രി​ക്ക​ൾ ടൈ​ൽ സെ​ന്‍റ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റെ​യും ക​ജ​രി​യ സി​റാ​മി​ക് ഏ​രി​യ മാ​നേ​ജ​രെ​യും എ​തി​ർ ക​ക്ഷി​ക​ളാ​ക്കി‌​യാ​ണ് ലി​ബ​ർ​ട്ടി ബ​ഷീ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഒ​രു മാ​സ​ത്തി​ന​കം തു​ക ന​ൽ​കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. വീ​ഴ്ച വ​രു​ത്തി​യാ​ൽ ഏ​ഴു ശ​ത​മാ​നം പ​ലി​ശ ന​ൽ​ക​ണം.