ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ലെ മ​ത​ബോ​ധ​ന സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ൾ ആ​ച​രി​ച്ചു.

മ​ത​ബോ​ധ​ന ക്ലാ​സ്‌​സു​ക​ളി​ൽ വി​ശു​ദ്ധ​രെ​പ്പ​റ്റി​യു​ള്ള പ​ഠ​ന​ങ്ങ​ൾ​ക്കു​ശേ​ഷം ദേ​വാ​ല​യ​ത്തി​ലേ​ക്ക് ന​ട​ത്തി​യ പ​രേ​ഡി​ൽ വി​ശു​ദ്ധ​രു​ടെ വേ​ഷ​ങ്ങ​ൾ അ​ണി​ഞ്ഞ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും അ​ണി​നി​ര​ന്നു. പ​ള്ളി​യി​ലെ ഗാ​യ​ക​സം​ഘം ലു​ത്തി​നി​യ പാ​ടി കു​ട്ടി​ക​ളെ എ​തി​രേ​റ്റു. തു​ട​ർ​ന്ന് വി​ശു​ദ്ധ​രു​ടെ ജീ​വി​ത മാ​തൃ​ക പി​ന്തു​ട​ർ​ന്നു​കൊ​ള്ളാം എ​ന്ന് പ്ര​ഖ്യാ​പി​ച്ചു കു​ട്ടി​ക​ൾ പ്ര​തി​ജ്ഞ ഏ​റ്റു ചൊ​ല്ലി . തു​ട​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു.

കു​ട്ടി​ക​ൾ​ക്ക് മി​ഠാ​യി വി​ത​ര​ണ​വും ന​ട​ത്തി . തി​രു​നാ​ൾ ആ​ച​ര​ണ​ത്തി​നു വി​കാ​രി ഫാ . ​തോ​മ​സ് മു​ള​വ​നാ​ൽ ആ​ശം​സ നേ​ർ​ന്നു. കൈ​ക്കാ​ര​ൻ​മാ​രും അ​ധ്യാ​പ​ക​രും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.