കോ​ഴി​ക്കോ​ട്: ആ​ര്‍​എ​സ്എ​സ് ശാ​ഖ സം​ര​ക്ഷി​ച്ചെ​ന്ന സു​ധാ​ക​ര​ന്‍റെ പ​രാ​മ​ര്‍​ശം മു​സ്ലീം​ലീ​ഗ് ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ന്ന​തി​നു മു​മ്പ് കൂ​ടി​യാ​ലോ​ച​ന​ക​ള്‍ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ര്‍​എ​സ്എ​സ് ശാ​ഖ സം​ര​ക്ഷി​ക്കാ​ന്‍ ആ​ളെ അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍റെ പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. കെ​എ​സ്‌​യൂ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന കാ​ല​ത്തെ സം​ഭ​വ​മാ​ണ് സു​ധാ​ക​ര​ന്‍ അ​നു​സ്മ​രി​ച്ച​ത്.

എ​ട​ക്കാ​ട്, തോ​ട്ട​ട മേ​ഖ​ല​യി​ല്‍ ആ​ര്‍​എ​സ്എ​സ് ശാ​ഖ ത​ക​ര്‍​ക്കാ​ന്‍ സി​പി​എം ശ്ര​മി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്ത് ശാ​ഖ​യ്ക്ക് താ​ന്‍ ആ​ളെ അ​യ​ച്ചു സം​ര​ക്ഷ​ണം ന​ല്‍​കി. ആ​ര്‍​എ​സ്എ​സി​നോ​ട് ആ​ഭി​മു​ഖ്യം ഉ​ള്ള​തു​കൊ​ണ്ട​ല്ല അ​ങ്ങ​നെ ചെ​യ്ത​ത്. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ ത​ക​ര്‍​ക്ക​പ്പെ​ടു​മ്പോ​ള്‍ നോ​ക്കി​നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് അ​ത്ത​രം നീ​ക്കം ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു പ​രാ​മ​ര്‍​ശം.