തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍​ക്കെ​തി​രാ​യ കോ​ണ്‍​ഗ്ര​സി​ന്‍റെ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ കാ​യി​ക​മാ​യി നേ​രി​ടാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ തീ​രു​മാ​ന​മെ​ങ്കി​ല്‍ അ​തേ നാ​ണ​യ​ത്തി​ല്‍ തി​രി​ച്ച​ടി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ.

സം​സ്ഥാ​ന സ​ര്‍​ക്കാ​രും സി​പി​എ​മ്മും തു​ട​ര്‍​ച്ച​യാ​യി വ​ഞ്ചി​ച്ച സം​സ്ഥാ​ന​ത്തെ യു​വാ​ക്ക​ളു​ടെ പ്ര​തി​ഷേ​ധ​മാ​ണ് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മേ​യ​റു​ടെ വ​ഴി ത​ട​ഞ്ഞ ചു​ണ​ക്കു​ട്ടി​ക​ളാ​യ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ ഡി​വൈ​എ​ഫ്‌​ഐ, സി​പി​എം ക്രി​മി​ന​ലു​ക​ള്‍ ക്രൂ​ര​മാ​യി ക​ണ്‍​മു​ന്നി​ലി​ട്ട് ത​ല്ലി​ച​ത​ച്ചി​ട്ടും പോ​ലീ​സ് നി​ഷ്‌​ക്രി​യ​മാ​യി നോ​ക്കി​നി​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കൊ​ടി​യ മ​ര്‍​ദ്ദ​ന​മേ​റ്റു​വാ​ങ്ങി​യ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ കൈ​യ്യാ​മം​വ​ച്ച പോ​ലീ​സ് അ​ക്ര​മി​ക​ളാ​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ വെ​റു​തെ വി​ടു​ക​യും ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ വാ​റോ​ല അ​നു​സ​രി​ച്ചാ​ണ് മേ​യ​ര്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന കെ​എ​സ്‌​യു, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.