കൊ​ച്ചി: സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ​ക്ക് ത​ത്കാ​ലം സ്ഥാ​ന​ത്ത് തു​ട​രാ​മെ​ന്ന് ഹൈ​ക്കോ‌​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സി​ൽ അ​ന്തി​മ വി​ധി വ​രു​ന്ന​ത് വ​രെ വി​സി​മാ​രെ പു​റ​ത്താ​ക്ക​രു​തെ​ന്ന് ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ​ക്ക് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി.

പു​റ​ത്താ​ക്കി​ക്കൊ​ണ്ടു​ള്ള ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് വി​സി​മാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ണ്ടാ​യ​ത്.

കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന് വി​സി​മാ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ന് മ​റു​പ​ടി സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കാ​ൻ മൂ​ന്ന് ദി​വ​സ​ത്തെ സാ​വ​കാ​ശം വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​റും കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ വി​സി​മാ​രു​ടെ ഹ​ർ​ജി​ക​ൾ ഈ ​മാ​സം 17-ലേ​ക്ക് മാ​റ്റാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ചു.

ഗ​വ​ർ​ണ​ർ ന​ട​ത്തു​ന്ന ഹി​യ​റിം​ഗി​ന് നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ക​ണ്ണൂ​ർ വി​സി കോ​ട​തി​യെ അ​റി​യി​ച്ചു. ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​ക​ണോ എ​ന്ന് വി​സി​മാ​ർ​ക്ക് തീ​രു​മാ​നി​ക്കാം എ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.