കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം പിടികൂടി. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ രണ്ടു പേരിൽ നിന്നാണ് അരക്കിലോ സ്വർണം പോലീസ് പിടികൂടിയത്. ഇബ്രാഹിം ബാദുഷ, അബ്ദുൽ അഫ്സൽ എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.