കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ വീണ്ടും കടുവയുടെ ആക്രമണം. ജനവാസ കേന്ദ്രത്തിലെത്തിയ കടുവ ഏഴ് ആടുകളെ കടിച്ചു കൊന്നു. ശനിയാഴ്ച രാത്രിയിൽ മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലുമാണ് സംഭവം.

വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മീനങ്ങാടി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ടു മാസത്തിലധികമായി കടുവയുടെ ശല്യം തുടരുകയാണ്.