ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ദിവസവും നിരവധി വീഡിയോകളാണ് വൈറലാകുന്നത്. ചിന്തിപ്പിക്കുന്നതും പേടിപ്പിക്കുന്നതും കൗതുകമുണർത്തുന്നതുമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അപകടകരമായ ഫയർ സ്റ്റണ്ട് നടത്തുന്നതിനിടെ താടിയ്ക്ക് തീ പിടിക്കുന്നതാണ് വീഡിയോ. 

വീഡിയോയിൽ ഒരാൾ പെട്രോളും തീയും ഉപയോഗിച്ച് അപകടകരമായ ഫയർ സ്റ്റണ്ട് നടത്തുന്നത് കാണാം. അപ്രതീക്ഷിതമായി തീ യുവാവിന്റെ താടിയിൽ പടരുകയായിരുന്നു. ഉടൻ തന്നെ ആളുകളെത്തി തീ അണയ്ക്കുന്നതും വീഡിയോയിൽ കാണാം. തലനാരിഴയ്ക്കാണ് യുവാവ് വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടത്. രവി പതിദാർ എന്ന ഉപയോക്താവാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.

ഇൻസ്റ്റഗ്രാമിൽ ഇതിനോടകം വീഡിയോയ്ക്ക് 12 ദശലക്ഷത്തിലധികം കാഴ്ചക്കാരായിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്. എല്ലാവരും യുവാവിന്റെ പ്രവൃത്തിയിൽ ആശങ്ക പ്രകടിപ്പിച്ചാണ് എത്തിയിരിക്കുന്നത്.