തൃ​ശൂ​ർ: കോ​യ​ന്പ​ത്തൂ​ർ കാ​ർ സ്ഫോ​ട​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ വി​യ്യൂ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കേ​സ​ന്വേ​ഷി​ക്കു​ന്ന എ​ൻ​ഐ​എ സം​ഘം വി​യ്യൂ​ർ ജ​യി​ലി​ലെ​ത്തി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും.

ശ്രീ​ല​ങ്ക​യി​ലെ ഈ​സ്റ്റ​ർ സ്ഫോ​ട​ന പ​ര​ന്പ​ര​യു​ടെ സൂ​ത്ര​ധാ​ര​ൻ​മാ​രെ വി​യ്യൂ​ർ ജ​യി​ലി​ലെ​ത്തി കോ​യ​ന്പ​ത്തൂ​രി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ മു​ന്പ് ക​ണ്ടി​രു​ന്നു​വെ​ന്ന സ്ഥി​രീ​ക​ര​ണം വ​ന്ന​തോ​ടെ​യാ​ണ് എ​ൻ​ഐ​എ സം​ഘം തൃ​ശൂ​ർ വി​യ്യൂ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​ത്. വി​യ്യൂ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണോ കോ​യ​ന്പ​ത്തൂ​രി​ലെ സ്ഫോ​ട​ന​മെ​ന്നും അ​ന്വേ​ഷി​ക്കും.

കാ​ർ സ്ഫോ​ട​ന​മു​ണ്ടാ​യ ഉ​ട​ൻ ത​മി​ഴ്നാ​ട് പോ​ലീ​സും അ​നൗ​ദ്യോ​ഗി​ക​മാ​യി എ​ൻ​ഐ​എ​യും വി​യ്യൂ​ർ ജ​യി​ലി​ൽ അ​ന്വേ​ഷി​ച്ചി​രു​ന്നു. പ്രാ​ഥ​മി​ക​ന്വേ​ഷ​ണ​ത്തി​ൽ ദു​രൂ​ഹ​ത​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നി​ല്ല.