മെക്സിക്കോ: മെക്സിക്കോയിലുടനീളം സ്വവർഗവിവാഹം നിയമവിധേയമാക്കിയുള്ള ബിൽ പാസാക്കി. മെക്സിക്കന്‍ സംസ്ഥാനമായ തമൗലിപാസ് നിയമസഭയാണ് ബിൽ പാസാക്കിയത്. ഇതോടെ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന മെക്‌സിക്കോയിലെ 32-ാമത്തെയും അവസാനത്തെയും സംസ്ഥാനമായി തമൗലിപാസ് മാറി.

സ്വവർഗവിവാഹം നിയമവിധേയമാക്കാൻ സിവിൽ കോഡ് ഭേദഗതി ചെയ്യുന്നതിനായി അവതരിപ്പിച്ച ബിലിൽ 23 വോട്ടുകൾ അംഗീകരിച്ചു. 2015-ൽ സ്വവർഗവിവാഹം തടയുന്ന നിയമം സുപ്രിംകോടതി നിരോധിച്ചിരുന്നുവെങ്കിലും ഇത് എല്ലാ സംസ്ഥാനങ്ങളിലെ നിയമങ്ങളിലും ഭേദഗതി വരുത്തിയിരുന്നില്ല.

ബിൽ പാസാക്കിയതിനെ മെക്‌സിക്കോ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അർതുറോ ജൽദിവർ സ്വാഗതം ചെയ്തു. ഈ വർഷം 7 സംസ്ഥാനങ്ങളിൽ വിവാഹ സമത്വം കൊണ്ടുവന്നിരുന്നു. അവയിൽ മൂന്നെണ്ണം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് നടപ്പാക്കിയത്.