ഡോ.ബാബു സ്റ്റീഫൻ

ഹൂസ്റ്റൻ: ഫൊക്കാനയുടെ നേതൃത്വത്തിൽ യുവ വ്യവസായ സംരംഭകർക്ക് പരിശീലന പദ്ധതി ആരംഭിക്കുമെന്ന് ഫൊക്കാന പ്രസിഡൻറ് ഡോ.ബാബു സ്റ്റീഫൻ പ്രസ്താവിച്ചു. ഹൂസ്റ്റനിൽ ഫൊക്കാന ടെക്സാസ് റീജിയൺ എലൈറ്റ് ഇൻഡോ പാക് റെസ്റ്റോറൻറിൽ നടത്തിയ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവസ്സരങ്ങളുടെ നാടായ അമേരിക്കയിൽ പ്രായോഗികമായി വിജയത്തിലെത്തിക്കാവുന്ന അനേകം അവസ്സരങ്ങൾ ഉണ്ടെങ്കിലും അതൊന്നും പ്രയോജനപ്പെടുത്താൻ നമ്മുടെ യുവ തലമുറയ്ക്ക് കഴിയുന്നില്ല എന്നത് ദുഃഖകരമാണ്. ആവശ്യമായ പരിശീലനം ലഭിച്ചാൽ നമ്മുടെ കുട്ടികൾക്ക് വിജയതിലെത്തിക്കാവുന്ന അനേകം അവസരങ്ങൾ ഇവിടെയുണ്ട്. ഈ രംഗത്ത് വൈദഗ്ദ്ധ്യം നേടിയ ആൾക്കാരെ ഉൾപ്പെടുത്തി സെമിനാറുകളും, വേബിനാറുകളും മുഖേനയായിരിക്കും പരിശീലനം

നടത്തുന്നത് എന്നും അദ്ദേഹം അറിയിച്ചു.കേരളത്തിൽ വസ്തുക്കൾ സംരക്ഷിക്കാനും, വിൽപന നടത്താനും വിദേശ മലയാളികൾക്കുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കേരള ഗവണ്മെൻറിൻറെ കീഴിൽ ഒരു ട്രൈബ്യുണൽ സ്ഥാപിക്കാൻ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു.

യോഗത്തിൽ റീജിയണൽ വൈസ് പ്രസിഡൻറ് സന്തോഷ് ഐപ്പ് അധ്യക്ഷത വഹിച്ചു.മുൻ ഫൊക്കാന പ്രസിഡൻറ് ജി.കെ.പിളള പൊന്നാടയണിയിച്ച് പുതിയ ഫൊക്കാന പ്രസിഡൻറിന് ഹൂസ്റ്റണിലെക്ക് സ്വാഗതമോതി.

ട്രസ്റ്റി ബോർഡ് സെക്രട്ടറി ഏബ്രഹാം ഈപ്പൻ, ഫൗണ്ടേഷൻ ചെയർമാൻ എറിക് മാത്യു, നാഷണൽ കമ്മറ്റിയംഗം ഡോ.രഞ്ജിത്ത് പിളള,ഫോമാ ആർ.വി.പി. മാത്യൂസ് മുണ്ടക്കൽ, വേൾഡ് മലയളി കൗൺസിൽ പ്രൊവിൻസ് പ്രസിഡൻറ് റോയി മാത്യു മാഗ് മുൻ പ്രസിഡൻറുമാരായ തോമസ് ചെറുകര,വിനോദ് വാസുദേവൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആൻഡ്രൂസ് ജേക്കബ് നന്ദി പ്രകാശനം നടത്തി.