തൃശൂര്‍: തൃശൂര്‍ കൈപ്പമംഗലത്ത് എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. ചെന്ത്രാപിനി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് 15.2 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.

ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.പ്രതികളുടെ കയ്യില്‍ നിന്നും 250 ലേറെ വിദ്യാര്‍ഥികളുടെ പേരു വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് എക്‌സൈസ് കണ്ടെടുത്തു. കടമായി ലഹരി വസ്തുക്കള്‍ വാങ്ങിയവരുടെ ലിസ്റ്റാണിതെന്നും വിദ്യാര്‍ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 17 ഉം 25 ഉം വയസിനിടയില്‍ പ്രായമുള്ള കുട്ടികളുടെ പേരാണ് ലിസ്റ്റിലുള്ളത്.