ചെങ്ങന്നൂർ: മുളകുഴയിൽ 80കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി അന്നമ്മ വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ റിൻജു സാം എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. ഇന്ന് പുലർച്ചെ അഞ്ച് മണിക്കായിരുന്നു കൊലപാതകം നടന്നത്. 

അതിക്രൂരമായിട്ടാണ് യുവാവ് അന്നമ്മയെ വെട്ടിക്കൊന്നത്. ഇവരുടെ ശരീരത്തിൽ ഇരുപതിലേറെ വെട്ടുകളുണ്ട്. പോലീസ് സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും പ്രതി അന്നമ്മയെ വെട്ടുകയായിരുന്നു. ആദ്യം ഇയാൾ അമ്മയേയും അച്ഛനെയും മർദ്ദിച്ച് വീടിന് പുറത്താക്കിയിരുന്നു. അകത്ത് നിന്ന് വാതിൽ അടച്ച ശേഷമായിരുന്നു ആക്രമണം.