ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനോ കേസിലെ 11 പ്രതികളെ വെറുതെ വിട്ട നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ  ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസി. ചീറ്റപ്പുലികളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് മോദി നടത്തിയ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ഒവൈസിയുടെ വിമര്‍ശനം. അദ്ദേഹം പ്രധാനമന്ത്രി മോദിയുടെ ചീറ്റകളെക്കുറിച്ചുളള ട്വീറ്റ് ഷെയര്‍ ചെയ്യുകയും ‘ബലാത്സംഗികളും…’ എന്നെഴുതുകയും ചെയ്തു.

രാജ്യം ഒരുപാട് മുന്നോട്ട് പോയി, മുമ്പ് ഞങ്ങള്‍ പ്രാവുകളെ വിട്ടയച്ചിരുന്നു, ഇപ്പോള്‍ ചീറ്റകളെ വിട്ടയച്ചുവെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ്. ബില്‍ക്കിസ് ബാനോ കേസിലെ 11 പ്രതികളുടെ മോചനത്തിന് കേന്ദ്രം അനുമതി നല്‍കിയെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് ഒവൈസിയുടെ പരിഹാസം.