തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ്‌ക്കെതിരെ പരാതിയുമായി ടിആര്‍എസ്. നവംബര്‍ മൂന്നിന് നടക്കുന്ന മുനുഗോട് ഉപതെരഞ്ഞെടുപ്പില്‍, പണം വാങ്ങി വോട്ട് ചെയ്ത് അഴിമതി നടത്താന്‍ ബന്ദി സഞ്ജയ് ജനങ്ങളെ പ്രേരിപ്പിക്കുന്നുവെന്നാരോപിച്ചാണ് ടിആര്‍എസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരിക്കുന്നത്. 

ബിജെപിയെ രാമഭക്തരെന്നും ടിആര്‍എസ് പാര്‍ട്ടിയെ രക്ഷകരെന്നും സഞ്ജയ് വിശേഷിപ്പിക്കുന്നെന്നും മുനുഗോഡ് ഉപതെരഞ്ഞെടുപ്പ് ദേവന്മാരും അസുരന്മാരും തമ്മിലുള്ള പോരാട്ടമാണെന്നു പ്രചരിപ്പിക്കുന്നതായും കത്തില്‍ പറയുന്നു. മുനുഗോട് ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്ന് ബന്ദി സഞ്ജയ്യെ തടയണമെന്നും കമ്മീഷന്‍ അദ്ദേഹത്തിന് നല്‍കിയ ‘സ്റ്റാര്‍ കാമ്പെയ്നര്‍ഷിപ്പ്’ റദ്ദാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.