കറാച്ചി: പാകിസ്‌താനില്‍ ബസിന്‌ തീപിടിച്ച്‌ 12 കുട്ടികള്‍ ഉള്‍പ്പടെ 18 പേര്‍ മരിച്ചു. പ്രളയം മൂലം വിവിധയിടങ്ങളില്‍ അഭയംതേടിയവര്‍ വീടുകളിലേക്ക്‌ മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. കറാച്ചി നഗരത്തിനു പുറത്ത്‌ പാകിസ്‌താന്റെ വടക്കന്‍ ഭാഗത്തേയ്‌ക്കു പോകുകയായിരുന്ന ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പ്രളയത്തെയാണ്‌ പാകിസ്‌താന്‍ നേരിടുന്നത്‌. രാജ്യത്തിന്റെ മൂന്നിലൊന്നും വെള്ളത്തിനടയിലായി. ഔദ്യോഗിക കണക്കനുസരിച്ച്‌ 1700 ആണ്‌ മരണസംഖ്യ. 80 ലക്ഷം പേര്‍ക്ക്‌ വീടു വിട്ട്‌ പലായനം ചെയ്യേണ്ടി വന്നു. 28 ശതകോടി ഡോളറിന്റെ ആകെ നഷ്‌ടം കണക്കാക്കുന്നു. വെള്ളമിറങ്ങിത്തുടങ്ങിയതോടെ വീട്ടിലെത്താനുള്ള തിരക്കിലാണ്‌ ജനങ്ങള്‍.