ശ്രീനഗര്‍: കശ്മീരില്‍ ഒരു വര്‍ഷത്തിലേറെയായി താമസിക്കുന്ന ആര്‍ക്കും താമസ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന ഉത്തരവ് പിന്‍വലിച്ചു. ജമ്മുവിലെ ഡെപ്യൂട്ടി കമ്മീഷണര്‍ അവ്‌നി ലവാസയാണ് തഹസില്‍ദാര്‍മാര്‍ക്ക് നല്‍കിയ ഉത്തരവ് പിന്‍വലിച്ചത്. ഉത്തരവ്  ഇറങ്ങി ഒരു ദിവസത്തിന് ശേഷമാണ് പിന്‍വലിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയാണ് ലവാസ.

മുന്‍ ഉത്തരവ് പ്രകാരം, ജമ്മു ജില്ലയില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ താമസിക്കുന്ന ആര്‍ക്കും ആധാര്‍ കാര്‍ഡ്, വെള്ളം/വൈദ്യുതി/ഗ്യാസ് കണക്ഷന്‍, ബാങ്ക് പാസ്ബുക്കുകള്‍, പാസ്പോര്‍ട്ട്, രജിസ്റ്റര്‍ ചെയ്ത ഭൂമി രേഖകള്‍ തുടങ്ങിയ രേഖകള്‍ താമസ സര്‍ട്ടിഫിക്കറ്റായി ഉപയോഗിച്ച് വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാനമായിരുന്നു.ഉത്തരവ് വന്നതിന് പിന്നാലെ പ്രാദേശിക പാര്‍ട്ടികളില്‍ നിന്ന് എതിര്‍പ്പ് നേരിട്ടിരുന്നു. സര്‍ക്കാര്‍ നീക്കത്തെ പാര്‍ട്ടി എതിര്‍ക്കുന്നുവെന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (ജെകെഎന്‍സി) അറിയിച്ചിരുന്നു.