കൊച്ചി:  വടക്കഞ്ചേരി അപകടകാരണങ്ങളിൽ മോട്ടോര്‍ വാഹന വകുപ്പിന്‍റെ റിപ്പോര്‍ട്ടിനു പിന്നാലെ ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ കര്‍ശന നടപടികളിലേക്കൊരുങ്ങി സംസ്ഥാന ട്രാന്‍പോർട്ട് കമ്മീഷണർ. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ്സുകളുടെ പെര്‍മിറ്റടക്കം റദ്ദാക്കാനാണ് തീരുമാനം.അടുത്ത വര്‍ഷം ആദ്യം മുതല്‍ നിയമം കര്‍ശനമാക്കാനാണ് കമ്മീഷന്‍റെ തീരുമാനം.

സാധാരണ ഗതിയില്‍ ടൂറിസ്റ്റ് ബസ്സുകളുടെ നിയമ ലംഖനം കണ്ടത്തിയാല്‍ പിഴ ഈടാക്കാറാണ് പതിവ്. എന്നാല്‍ പിഴ അടച്ചശേഷം  പഴയരീതിയില്‍ ഇവയ്ക്ക് നിരത്തിലിറങ്ങാം. അതിനു തടയിടുന്നതിനു വേണ്ടിയാണ് ബസ്സുകളുടെ ഫിറ്റ്‌നസ്സ് റദ്ദാക്കുകയും ആവശ്യമെങ്കില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത് വ്യക്തമാക്കി.  

ഓരോ ബസ്സുകളുടെയും നിരീക്ഷണ ചുമതല ഓരോ എം വി ഡി ഉദ്യോഗസ്ഥരേയും ഏല്‍പ്പിക്കും. ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ ബസ് ഉടമകള്‍ക്കു നേരെയും നടപടി സ്വീകരിക്കാം. കൂടാതെ ബസ്സുകള്‍ പല നിറത്തില്‍ പെയിന്‍റു ചെയ്യിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ടൂറിസ്റ്റ് ബസ്സുകളുടെ നിറം വെള്ളയും നീല വരയും എന്നത് കര്‍ശസനമാക്കും. വിനേദ സഞ്ചാരത്തിനു വിദ്യാലയങ്ങള്‍ പോകുന്നതിന് 3 ദിവസം മുന്‍പ് അധികൃതരെ വിവരമറിയിക്കണമെന്ന് കര്‍ശനമായി ട്രാന്‍സ് പോര്‍ട്ട് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.