മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന എയർഇന്ത്യ വിമാനം തിരിച്ചിറക്കി. കണ്ണൂർ-ഡൽഹി വിമാനമാണ് തിരിച്ചിറക്കിയത്.

സാങ്കേതിക പ്രശ്നം നേരിട്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർഇന്ത്യ അധികൃതർ വിശദീകരിച്ചു.

പകരം വിമാനം ഏർപ്പാടാക്കാത്തതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.