തിരുവനന്തപുരം: മദ്യവും ലോട്ടറിയുമല്ല കേരളത്തിന്‍റെ മുഖ്യ വരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ രണ്ട് കാര്യങ്ങളില്‍ നിന്നാണ് കേരളം പ്രധാനമായും വരുമാനം കണ്ടെത്തുന്നതെന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മദ്യത്തില്‍ നിന്ന് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ കേരളമില്ല. വളരെ സുതാര്യമായാണ് കേരളം ലോട്ടറി നടത്തിവരുന്നത്. എന്നാൽ ഇത് കേരളത്തിന്‍റെ മുഖ്യവരുമാന സ്രോതസല്ല. ഇത് മനസിലാക്കുന്നതിനായി ഗവര്‍ണര്‍ തനിക്ക് മുന്നിലെത്തുന്ന ബജറ്റ് ഡോക്യുമെന്‍റുകളിൽ കണ്ണോടിക്കുന്നത് നന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.