കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ നി​ന്നും കോ​ഴി​ക്കോ​ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ കു​റ​ച്ചു. ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സമുണ്ടാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ളാ​ണ് മൂ​ന്നാ​യി ചു​രു​ക്കി​യ​ത്.

ഞാ​യ​ർ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലെ ഷെ​ഡ്യൂ​ളാ​ണ് നി​ർ​ത്ത​ലാ​ക്കു​ന്ന​ത്. ഇ​തോ​ടെ കോ​ഴി​ക്കോ​ട്-​കു​വൈ​റ്റ് സെ​ക്ട​റി​ൽ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ ശ​നി, തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി. ഒ​ക്ടോ​ബ​ർ മു​ത​ലാ​ണ് പു​തി​യ ഷെ​ഡ്യൂ​ൾ ആ​രം​ഭി​ക്കു​ക. നി​ർ​ത്ത​ലാ​ക്കി​യ ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ മ​റ്റു ദി​വ​സ​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ർ​ക്ക് തു​ക തി​രി​കെ ന​ൽ​കു​മെ​ന്നും എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​ല​വി​ൽ കോ​ഴി​ക്കോ​ടേ​ക്ക് കു​വൈ​റ്റി​ൽ നി​ന്നും നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് മാ​ത്ര​മാ​ണ്. പു​തി​യ തീ​രു​മാ​നം ഏ​റെ ബാ​ധി​ക്കു​ക മ​ല​ബാ​റി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ​യാ​ണ്. സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത് മ​റ്റ് ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​രു​വാ​നും കാ​ര​ണ​മാ​കും. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ കോ​ഴി​ക്കോ​ട്ടേ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ നേ​രി​ട്ട് യാ​ത്ര​ചെ​യ്യാം എ​ന്ന​ത് കു​വൈ​റ്റി​ലെ പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. സ​ർ​വി​സ് എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​പ​ക​രം ഉ​ള്ള​ത് കു​റ​യ്ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് പ്ര​വാ​സി സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു