ദു​ബാ​യ്: ട്വ​ന്‍റി-20 ക്രിക്കറ്റ് ലോ​ക​ക​പ്പി​ല്‍ യു​എ​ഇ​യെ ന​യി​ക്കാ​ന്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി സി.​പി.​റി​സ്വാ​ന്‍ ഇ​റ​ങ്ങു​ന്നു. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ആ​ണ് ലോ​ക​ക​പ്പ് ടീ​മി​നെ ഒ​രു മ​ല​യാ​ളി ന​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ക​ണ്ണൂ​ര്‍ സൈ​ദാ​ര്‍​പ്പ​ള്ളി​ക്കാ​ര​ന്‍ റി​സ്വാ​നെ യു​എ​ഇ നാ​യ​ക​നാ​ക്കി​യ​ത്. റി​സ്വാ​നെ കൂ​ടാ​തെ ര​ണ്ട് മ​ല​യാ​ളി താ​ര​ങ്ങ​ള്‍ കൂ​ടി 15 അം​ഗ​ടീ​മി​ലു​ണ്ട്. കു​ടും​ബ സ​മേ​തം യു​എ​ഇ​യി​ല്‍ താ​മ​സി​ക്കു​ന്ന റി​സ്വാ​ന്‍ അ​ബ്ദു​ല്‍ റ​ഊ​ഫ്-​ന​സ്രീ​ന്‍ റ​ഊ​ഫ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

2014ല്‍ ​ജോ​ലി തേ​ടി​യാ​ണ് റി​സ്വാ​ന്‍ യു​എ​ഇ​യി​ലെ​ത്തി​യ​ത്. 2019ല്‍ ​നേ​പ്പാ​ളി​നെ​തി​രെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ രാ​ജ്യാ​ന്ത​ര അ​ര​ങ്ങേ​റ്റം.