തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം കാ​ത്തി​രു​ന്ന തി​രു​വോ​ണം ബ​മ്പ​ർ ന​റു​ക്കെ​ടു​ത്തു. ഒ​ന്നാം സ​മ്മാ​ന​മാ​യ 25 കോ​ടി രൂ​പ TJ 750605 ന​മ്പ​റി​നാ​ണ് ല​ഭി​ച്ച​ത്. ര​ണ്ടാം സ​മ്മാ​നം അ​ഞ്ചു​കോ​ടി രൂ​പ TG 270912 നും ​ല​ഭി​ച്ചു. തിരുവനന്തപുരം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തങ്കരാജ് എന്ന ഏജന്‍റാണ് ഈ ടിക്കറ്റ് വിറ്റത്.

സം​സ്ഥാ​ന​ത്തി​ന്‍റെ ലോ​ട്ട​റി ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടി​യ തു​ക​യാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. 25 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന വ്യ​ക്തി​ക്ക് നി​കു​തി​ക​ള്‍ ക​ഴി​ച്ച് കി​ട്ടു​ക 15.75 കോ​ടി​യാ​ണ്. ടി​ക്ക​റ്റി​ന് പി​റ​കി​ല്‍ ഒ​പ്പി​ടു​ന്ന​യാ​ളി​നാ​ണ് സ​മ്മാ​ന​ത്തി​ന് അ​ര്‍​ഹ​ത.

അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് ര​ണ്ടാം സ​മ്മാ​നം. മൂ​ന്നാം സ​മ്മാ​ന​മാ​യി 10 പേ​ര്‍​ക്ക് ഒ​രു​കോ​ടി രൂ​പ വീ​തം ല​ഭി​ക്കും. നാ​ലാം സ​മ്മാ​നം 90 പേ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും അ​ഞ്ചാം സ​മ്മാ​നം 5000 രൂ​പ​യു​മാ​ണ്. 72000 പേ​ര്‍​ക്ക് അ​ഞ്ചാം സ​മ്മാ​നം ന​ല്‍​കും.