തൃ​ശൂ​ര്‍: പാ​ല​പ്പി​ള്ളി എ​ച്ചി​പ്പാ​റ​യി​ല്‍ പേ​യി​ള​കി​യ പ​ശു​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. പേ​വി​ഷ​ബാ​ധ​യേ​റ്റെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പ​ശു​വി​നെ​യാ​ണ് കൊ​ന്ന​ത്. എ​ച്ചി​പ്പാ​റ സ്വ​ദേ​ശി ഖാ​ദ​റി​ന്‍റേ​താ​ണ് പ​ശു.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പേ​യി​ള​കി​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ പ​ശു കാ​ണി​ച്ചു തു​ട​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ഗു​രു​ത​ര​മാ​യി. തു​ട​ര്‍​ന്ന് പോ​ലീ​സ്, മൃ​ഗ​സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍, വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​ശു​വി​നെ വെ​ടി​വ​ച്ച് കൊ​ല്ലാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

പ​ശു​വി​ന് പേ​വി​ഷ​ബാ​ധ​യേ​റ്റ​താ​യി ഡോ​ക്ട​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ക​യും തു​ട​ര്‍​ന്ന് വെ​ടി​വ​യ്ക്കാ​ന്‍ ലൈ​സ​ന്‍​സു​ള്ള ആ​ന്‍റ​ണി​യെ​ത്തി വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.