സംസ്ഥാന സര്‍ക്കാരിനെതിരെ പോരില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്വയംഭരണം പരിപാവനമായ ആശയമാണ്. സര്‍വകലാശാലകളിലെ ബന്ധുനിയമനം അനുവദിക്കില്ല. താന്‍ റബര്‍ സ്റ്റാമ്പല്ല. ഒരു ബില്ലും രാജ്ഭവനില്‍ എത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ബില്ലുകളെ പറ്റി വായിച്ചുള്ള അറിവ് മാത്രമാണുള്ളത്. ഭരണഘടനാപരമായി മാത്രമേ താന്‍ തീരുമാനമെടുക്കൂ. മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫംഗത്തിന്റെ ബന്ധുവിന് എങ്ങനെ നിയമനം കിട്ടുമെന്നും അദ്ദേഹം ചോദിച്ചു.