കണ്ണൂര്‍: നിയമസഭ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനുള്ള അവസരമായിട്ടാണു കോടതിവിധിയെ കാണുന്നതെന്ന് ജയരാജന്‍ പറഞ്ഞു. നേതാക്കളെ യുഡിഎഫ് എംഎല്‍എമാര്‍ ആക്രമിച്ചപ്പോള്‍ നോക്കി നില്‍ക്കണമായിരുന്നോ എന്നും ജയരാജന്‍ ചോദിച്ചു. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

”സിപിഐ സമ്മേളനത്തില്‍ ഉണ്ടാകുന്ന പല വിമര്‍ശനങ്ങളും മറുപടി അര്‍ഹിക്കുന്നില്ല. സിപിഎം  സിപിഐ പാര്‍ട്ടികളെ തമ്മില്‍ അടിപ്പിക്കാന്‍ പലരും ശ്രമിക്കുന്നു. ഇടതു പാര്‍ട്ടികളുടെ ഐക്യമാണ് പരമപ്രധാനമെന്ന് പാര്‍ട്ടി നേതൃത്വത്തിന് അറിയാം. യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഇന്‍ഡിഗോ മാപ്പ് പറഞ്ഞു. മുംബൈയിലുള്ള മലയാളി റീജനല്‍ മാനേജറാണ് ഫോണില്‍ വിളിച്ചത്. ക്ഷമാപണം എഴുതിനല്‍കിയാല്‍ ബഹിഷ്‌കരണം അവസാനിപ്പിക്കും”  അദ്ദേഹം കൂട്ടിച്ചേര്‍ത്തു