മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങി. ആരാധകർ പലരും ഇത് വിശ്വസിച്ചു. എന്നാൽ, വാർത്ത വ്യാജമാണെന്ന് തെളിഞ്ഞു. ട്വീറ്റ് സോഷ്യൽ മീഡിയയിൽ വളരെയധികം ആശയക്കുഴപ്പങ്ങൾക്ക് കാരണമാവുകയും നിരവധി ആരാധകർ വാർത്തയെ ഗൗരവമായി എടുക്കുകയും ചെയ്തു.

ബിസിസിഐയുടെ ലോഗോയുമായി ബിസിസിഐ എന്ന പേരിലുള്ള വ്യാജ ട്വിറ്റർ ഹാൻഡിൽ ബുധനാഴ്ച (ഓഗസ്റ്റ് 10) ട്വീറ്റ് ചെയ്തു, “വാർത്ത: വ്യക്തിപരമായ കാരണങ്ങളാൽ സൗരവ് ഗാംഗുലി ബിസിസിഐ ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവച്ചു. @SGanguly99 അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങൾ എല്ലാ ആശംസകളും നേരുന്നു. ജയ് ഷായാണ് പുതിയ ബിസിസിഐ ചെയർമാൻ

അതുപോലെ തന്നെ പന്ത് ഏഷ്യ കപ്പ് ടീമിൽ നിന്ന് പരിക്കുമൂലം പുറത്തായെന്നും പകരം സഞ്ജു ടീമിലെത്തിയെന്നു വാർത്തകൾ വന്നു. കൂടാതെ ബുംറയെ ടീമിന്റെ സെൻട്രൽ കോൺട്രാക്ടിൽ നിന്ന് പുറത്താക്കിയെന്നും ട്വിറ്റര് ഹാൻഡ്‌ലിൽ നിന്നും വാർത്തകൾ വന്നു.

അതിനുശേഷമാണ് ഇത് വിശ്വസിച്ച ആളുകൾക്ക് സത്യം മനസിലായത്. എന്തായാലും വ്യാജനെതിരെ നടപടിയുണ്ടാകുമെന്നാണ് ആരാധക പ്രതീക്ഷ.