തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്‌ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് തിരികെ എത്തി. പുലർച്ചെ മൂന്ന് മണിക്കുള്ള വിമാനത്തിൽ ദുബായ് വഴിയാണ് മുഖ്യമന്ത്രി എത്തിയത്. 18 ദിവസത്തെ ചികിത്സയ്‌ക്കായി കഴിഞ്ഞ മാസം 24നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. സംസ്ഥാനത്ത് തിരികെ എത്തിയ പിണറായി തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകും. ഈ മാസം 12ന് നടക്കുന്ന ഇടതുമുന്നണി കൺവെൻഷനിലും പങ്കെടുക്കും. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സാർഥം അമേരിക്കയിലേക്ക് പോകുന്നത്. യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. 2018ലാണ് ആദ്യമായി ചികിത്സക്കു പോയത്. പിന്നീട് ഈ വർഷം ജനുവരിയിലും ചികിത്സയ്‌ക്ക് പോയിരുന്നു.

ജനുവരിയിൽ ചികിത്സയ്‌ക്കു പോയപ്പോൾ തുടർചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള തിരക്ക് മൂലമാണ് യാത്ര വൈകിയത്. നേരത്തെ രണ്ട് തവണ അമേരിക്കയിലേക്ക് പോയപ്പോഴും മുഖ്യമന്ത്രി പകരം ചുമതല ആർക്കും നൽകിയിരുന്നില്ല. ഭാര്യ കമലയടക്കമുള്ളവർ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.