മോസ്‌കോ: യൂറോപ്പിനും പാശ്ചാത്യലോകത്തിനും ഒന്നടങ്കം ശക്തമായ മുന്നറിയിപ്പുമായി പുടിൻ. യുക്രെയ്‌നെ ആക്രമിച്ചത് കൃത്യസമയത്ത്. എല്ലാ പാശ്ചാത്യശക്തികളും ചേർന്ന് തങ്ങളെ ആക്രമിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെയാണ് പ്രതിരോധിക്കുന്നതെന്നും പുടിൻ പറഞ്ഞു. ലോകശക്തികളെന്ന് അവകാശപ്പെടുന്നവർ നാസി ചിന്തകളോടെയാണ് റഷ്യക്കെതിരെ തിരിഞ്ഞിരിക്കുന്നത്. റഷ്യ രണ്ടാം ലോകമഹായുദ്ധത്തിൽ നേടിയ വിജയം ആഘോഷിക്കുന്ന വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു പുടിൻ.

സഖ്യസേനകളും പാശ്ചാത്യ രാജ്യങ്ങളും തങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. എങ്ങിനെയാണോ രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യ ജയിച്ചത് അതുപോലുള്ള പോരാട്ടമാണ് നിലവിൽ നടത്തുന്നത്. വിജയം കാണും വരെ പോരാട്ടം തുടരും. നാസിപടയ്‌ക്കെതിരെ 1945ലെ രണ്ടാം ലോകമഹായുദ്ധത്തിലെ പോലെ ആത്യന്തിക യുദ്ധവിജയം തങ്ങളുടേതുമാത്രമായിരിക്കും.

റഷ്യയുടെ രണ്ടാം ലോകമഹായുദ്ധത്തിലെ പോരാട്ടം അന്നത്തെ ലോകശക്തി കളോടാ യിരുന്നു. അന്ന് മുതൽ ഇന്നുവരെ നമ്മുടെ സൈനികർ കാണിച്ചിട്ടുള്ളത് സമാനതകളില്ലാത്ത പോരാട്ടമാണ്. ഇന്ന് നമ്മളെല്ലാം ചേർന്ന് ആധുനിക കാലഘട്ടത്തിലെ നാസി ചിന്തകൾക്കെ തിരെ ശക്തമായി പോരാടും. ഇന്നത്തെ പുതുതലമുറ പൂർവ്വികരുടെ പോരാട്ടവീര്യത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊള്ളേണ്ടതെന്നും പുടിൻ പറഞ്ഞു.