വിദേശ വിദ്യാഭ്യാസത്തിനുള്ള ഐഇഎൽടിഎസ് , ഒഇടി പരിശീലനം നൽകുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലകളിലൊന്നായ അജിനോറയ്ക്ക് ഇനി മഞ്ജുവാര്യരുടെ മുഖമുദ്ര. അജിനോറയുടെ ബ്രാൻഡ് അംബാസിഡറായി മഞ്ജു വാര്യരെ പ്രഖ്യാപിക്കുന്ന ചടങ്ങ് കൊച്ചിയിൽ നടന്നു.

മഞ്ജുവിന്റെ താരമൂല്യവും ജനപ്രിയതയും സാമൂഹ്യ പ്രതിബദ്ധതയും അജിനോരയുടെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ സഹായിക്കുമെന്ന് മാനേജിങ് ഡയറക്ടർ അജി മാത്യു പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ പഠനത്തിനും ജോലിക്കും ശ്രമിക്കുന്ന എല്ലാവർക്കും അവരവരുടെ ഇഷ്ടാനുസരണം ഐ ഇ എൽ ടി.എസ് , ഒ.ഇ ടി പരിശീലനം ലഭിക്കുന്ന വിധത്തിലാണ് അജിനോറ ആപ്പിൽ പരിശീലനം നടക്കുന്നത്. മികച്ച അധ്യാപകരുടെ സേവനത്തിനൊപ്പം പുതിയ സ്റ്റഡി മെറ്റീരിയിലുകളും മോഡൽ പരീക്ഷകളും ആപ്പിൽ ലഭ്യമാണ്.ഡയറക്ടർമാരായ രാഹുൽ രാജേന്ദ്രൻ നോർവീൻ ലൂക്കോസ് അജോ അഗസ്റ്റിൽ സി ഇ ഒ അരവിന്ദ് ആർ മേനോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.